ചിത്തിര ആട്ടവിശേഷത്തിനായി തുറക്കാനിരിക്കുന്ന ശബരിമലയിലെ പോലീസ് വലയം സൃഷ്ടിച്ചിരിക്കുന്ന നടപടിയ്ക്കെതിരെ പന്തളംകൊട്ടാരം പ്രതിനിധികള്‍ രംഗത്ത് .
ഇത്തരത്തില്‍ പോലീസ് വലയത്തില്‍ നിന്നുക്കൊണ്ട് ദര്‍ശനം നടത്തുന്നത് ദുഖകരമാണ് . പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ കാര്യമായി ബാധിക്കും . അചാരലംഘനം നടന്നാല്‍ നടയടച്ചിടുന്നതിനെക്കുറിച്ച് തന്ത്രി തീരുമാനിക്കട്ടെയെന്നും പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി അംഗങ്ങള്‍ പറഞ്ഞു .
നാളെ വൈകിട്ട് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം , പാലസ് വെല്‍ഫെയര്‍ സൊസൈറ്റി , ക്ഷേത്രീയ ക്ഷേമസഭ , പാലസ് ക്ലബ് എന്നീ സംഘടനകള്‍ സംയുക്തമായി പ്രാര്‍ത്ഥനായജ്ഞം നടത്തുമെന്നും പ്രതിനിധികള്‍ അറിയിച്ചു .
Discussion about this post