ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എതിര്‍പ്പുമായി ഭക്തര്‍ മുന്നോട്ട് വന്നിരിക്കുന്ന സാഹചര്യത്തിലും നട തുറക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയും സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി.കെ.വിനോദ് കുമാര്‍ അവധിയില്‍ പോയി. ഇന്റലിജന്‍സ് മേധാവിയെ കൂടാതെ സുരക്ഷാ ചുമതലയുള്ള ഐ.ജി പി.വിജയനും അവധിയില്‍ പോയിട്ടുണ്ട്.
ശബരിമലയിലെ അവസ്ഥ സങ്കീര്‍ണ്ണമായിരിക്കെയാണ് ഇവര്‍ അവധിയെടുത്തിരിക്കുന്നത്. അതേസമയം കൂടുതല്‍ ഉദ്യോഗസ്ഥരും അവധിക്കൊരുങ്ങുകയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റെ നിലപാടില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും അമര്‍ഷമുണ്ടെന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post