തിരുവനന്തപുരം: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ പ്രത്യേക ദുരിതാശ്വാസഫണ്ടിലേക്ക് പണം നല്കിയ എംപിമാരുടേയും എംഎല്‍എമാരുടേയും കണക്കുകള്‍ പോലും സര്‍ക്കാരിന്റെ കയ്യിലില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചെക്ക് നല്‍കിയിട്ടും പണം നല്‍കിയിട്ടില്ല എന്നാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്.
ഭരണപക്ഷത്ത് ഉള്ളവരടക്കം ഇരുപഞ്ചിലധികം എംഎല്‍എമാരുടെയും എംപിമാരും ദുരിതാശ്വാസ നിധി സംഭാവന സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളില്ല എന്ന് സൂചന. അതേ സമയം സര്‍ക്കാരിന്റെ കണക്കനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ പോലും നല്‍കാത്ത എംഎല്‍എമാര്‍ 37. ഇതില്‍ ഭരണപക്ഷത്തെ പ്രമുഖരും പെടും. 26 പാര്‍ലമെന്റ് അംഗങ്ങളും ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയിട്ടില്ല. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലെത്തിയവും ഉല്‍പ്പെടും. വിവരാവകാശ പ്രകാരം സര്‍ക്കാര്‍ നല്കിയ രേഖയിലാണ് ഈ വെളിപ്പെടുത്തല്‍.
നാദാപുരം എംഎല്‍എ ഇ കെ വിജയന് ട്രഷറിയില്‍ പണമടച്ചതിന്റെ രസീത് തെളിവായി കാണിച്ചപ്പോള്‍ ആണ് പണം നല്കിയ പലരും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു വ്യക്തമായത്.
ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കിയ ഉമ്മന്‍ചാണ്ടി, എം ബി രാജേഷ്, വി മുരളീധരന് , പിവി അബ്ദുല്‍ വഹാബ് , ഉള്‍പ്പെടെയുള്ള പല പ്രമുഖരും പട്ടികയിലില്ല. സര്‍ക്കാരിന്റെ കണക്ക് പ്രകാരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് 7 എംപിമാരും 69 എംഎല്‍എമാരും മാത്രമാണ്. സെപ്തംബര്‍ മാസം തന്നെ സംഭവന നല്കിയ എംഎല്‍എമാരുടേയും എംപിമാരുടേയും പേരുകള്‍ പോലും ഒക്ടോബര്‍ 23ന് തയ്യാറാക്കിയ വിവരാവകാശ രേഖയില്‍ ഉല്പ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.
Discussion about this post