എരുമേലിയില്‍ പാര്‍ക്കിംഗ് മൈതാനത്തും , ഇ.എസ് കവലയിലും ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ പോലീസ് തടഞ്ഞു . മേലാധികാരികളില്‍ നിന്നും അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂവെന്നാണ് പോലീസ് നിലപാട് .
സുരക്ഷാകാരണങ്ങളാണ് ഇതിനുള്ള കാരണമായി പോലീസ് പറയുന്നത് . ഇതിനെ തുടര്‍ന്ന് ഭക്തര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയായിരുന്നു . പത്ത് മണിയോടെ തീര്ഥാടകാരുടെ വാഹനങ്ങളും കെ.എസ്.ആര്.ടി.സി ബസും കടത്തി വിടുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതായി ഭക്തര്‍ പറഞ്ഞു .
പത്ത് മണിയോടെ വാഹനങ്ങള്‍ കടത്തിവിടാത്ത പക്ഷം കെ.എസ് .ആര്.ടി.സി സ്റ്റാന്‍ഡ് ഉപരോധിക്കുമെന്നും ഭക്തര്‍ വ്യക്തമാക്കി .
Discussion about this post