ശബരിമലയില്‍ താന്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു. താന്‍ പതിനെട്ടാം പടി കയറിയത് ഇരുമുടിക്കെട്ടുമായാണെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ സര്‍ക്കാരും സി.പി.എമ്മുമാണ് വ്യാജപ്രചരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ കയറി എന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. വത്സന്‍ തില്ലങ്കേരിയുടെ ഇത്തരത്തിലുള്ള നടപടി സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസ് പറഞ്ഞിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘ്‌നം വരാതെ സംരക്ഷിക്കപ്പെടണമെന്ന് പറയുന്ന നേതാക്കള്‍ തന്നെ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തുന്ന ഒരു കാര്യമാണെന്നും കെ.പി.ശങ്കര്‍ദാസ് പറഞ്ഞിരുന്നു.
എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നും വിശ്വാസികള്‍ തന്നെ ആചാരലംഘനം നടത്തുന്നുവെന്ന പ്രചരണം നടത്തുന്നത് വഴി പ്രതിഷേധത്തെ വഴിതിരച്ച് വിടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് വത്സന്‍ തില്ലങ്കേരി വിമര്‍ശിച്ചു. ഇന്നലെ വൈകുന്നേരമാണ് താന്‍ ദര്‍ശനത്തിനായി ശബരിമലയിലെത്തിയതെന്നും ഇന്ന് രാവിലെ താന്‍ ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയെന്നും വത്സന്‍ തില്ലങ്കേരി വ്യക്തമാക്കി. താന്‍ ആചാരലംഘനം നടത്തിയിട്ടില്ലായെന്ന വസ്തുത പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post