ഇറാനില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന തുറമുഖത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു . അഫ്ഗാനിസ്ഥാനിലെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുവാന് കൂടിയാണ് ഒമാന്‍ ഉള്‍ക്കടല്‍ തീരത്ത് ഛാബഹാര്‍ തുറമുഖം ഇന്ത്യ നിര്‍മ്മിക്കുന്നത് .
ഛാബഹാര്‍ തുറമുഖത്ത് നിന്നും അഫ്ഗാനിസ്ഥാനിലെക്കുള്ള റെയില്‍ പാതയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്കുകളിലാണ് അമേരിക്ക ഇളവു നല്‍കിയിരിക്കുന്നത് .
ഛാബഹാര്‍ തുറമുഖത്തിന്റെ പണി പൂര്‍ത്തിയായിട്ടില്ലെങ്കിലും തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് . ഇതുവഴി ഇന്ത്യയില്‍ നിന്നും ധാന്യങ്ങളും ഭക്ഷണസാധനങ്ങളും അഫ്ഗാനിസ്ഥാനിലേക്ക് എത്തിക്കുകയും ചെയ്യുന്നു .
അഫ്ഗാനിസ്ഥാനിലേക്ക് പാത അനുവദിക്കാന്‍ പാകിസ്താന് അനുമതി നല്‍കിയിരുന്നില്ല തുടര്‍ന്നാണ് ഛാബഹാര്‍ തുറമുഖവും , റെയില്‍ പാതയും നിര്‍മ്മിക്കാന്‍ ഇന്ത്യ തീരുമാനമെടുത്തത് .
അഫ്ഗാനിസ്ഥാനിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ മുഖ്യപങ്കാളി ഇന്ത്യ ആണെന്നും . ഇന്ത്യയുമായിട്ടുള്ള അമേരിക്കയുടെ നയതന്ത്രബന്ധം കൂടുതല്‍ ദൃഡമാക്കുന്നതിനും കൂടി വേണ്ടിയാണ് സൗഹൃദപരമായ നീക്കം അമേരിക്കയുടെ ഭാഗത്ത് നിന്നുമുണ്ടായാതെന്ന് അമേരിക്കന്‍ ഭരണവൃത്തങ്ങള്‍ അറിയിച്ചു .
റെയില്‍ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോട് കൂടി അഫ്ഗാനിസ്താനിലേക്കുള്ള കൂടുതല്‍ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രടറി വിജയ് ഗോഖേലെ പറഞ്ഞു .
Discussion about this post