വോട്ടു കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ചു കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സവര്‍ണ്ണനെന്നും അവര്‍ണ്ണനെന്നും സ്ത്രീയെന്നും പുരുഷനെന്നും വിശ്വാസി എന്നും അവിശ്വാസി എന്നും വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു . എന്നാല്‍ കേരളത്തെ പുരോഗമനപാതയില്‍ നിര്‍ത്തുക എന്നത് മാത്രമാണ് പരിഗണനയെന്നും അനാചാരങ്ങളെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .
പല രൂപത്തിലും വേഷത്തിലും ഇറങ്ങുന്ന ദുശാസനന്മാരുണ്ട് അവര്‍ ഇവിടെ വിജയിക്കില്ലെന്നും ഇത് വിജയിക്കാന്‍ അനുവദിച്ചാല്‍ ഇന്ന് കാണുന്ന കേരളം ഇനിയുണ്ടാകില്ലെന്നും എത്ര വോട്ട് കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ ഒന്നും പരിഗണനയില്‍ വരുന്ന കാര്യമല്ല . എല്ലാ വെളിച്ചവും തല്ലിക്കെടുത്തി ഇരുട്ട് വ്യാപിപ്പിക്കാനാകുമോയെന്നു വലിയ തോതില്‍ ശ്രമം നടക്കുന്നൊരു കാലമാണെന്നും പിണറായി വിജയന്‍ പറഞ്ഞു .
തിരുവനന്തപുരത്ത് ഡി വൈ എഫ് ഐയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
Discussion about this post