ഇന്ത്യ വിട്ടു പാക്കിസ്ഥാനിലേയ്ക്ക് പോയവരുടെ വസ്തുവകകൾ വിറ്റഴിയ്ക്കാൻ നിശ്ചയിച്ച് ഇന്ത്യ. ശത്രുസമ്പത്ത് എന്ന് പേരിട്ട് വിളിച്ചിരുന്ന ഈ വസ്തുവകകൾ 1965ലെ ഇന്തോ പാക്കിസ്ഥാൻ യുദ്ധത്തിനുശേഷമാണ് ശത്രുസമ്പത്തായി പ്രഖ്യാപിച്ചത്. കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഓഫ് ഇന്ത്യ എന്ന വകുപ്പാണ് നിലവിൽ ഈ വസ്തുവകകൾ കൈകാര്യം ചെയ്യുന്നത്.
പാക്കിസ്ഥാനിലേക്ക് പോയവരുടെ സകല സ്ഥാവരവും ജംഗമവും ആയ വസ്തുവകകൾ, ലോക്കറുകൾ, സേഫ് ഡെപ്പോശിറ്റുകൾ, ഓഹരികൾ, പ്രോമിസറി നോട്ടുകൾ, വ്യാപാരങ്ങളിലും വ്യവസായങ്ങളിലുമുള്ള ഓഹരികൾ എന്നിവയെല്ലാം ശത്രുസമ്പത്തായി പ്രഖ്യാപിച്ച് പിടിച്ചെടുക്കുകയയൈരുന്നു. ഇതിന്റെ അവകാശികൾക്ക് പരിമിതമായ അധികാരം മാത്രമേ ഈ സമ്പത്തിലുള്ളൂ.
പ്രത്യേകിച്ച് ഒരു ഗുണവുമില്ലാതെ സർക്കാർ കൈവശം വച്ചിരിയ്ക്കുന്ന ഈ വസ്തുവകകൾ വിറ്റഴിയ്ക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നതാണ്. എന്നാൽ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ സമ്മർദ്ദവും ക്കേസുകളും മൂലം നടപടി നീണ്ടുപോവുകയായിരുന്നു.
ഈ സമ്പത്തിന്റെ ഓഹരികൾ വിറ്റഴിയ്ക്കുമെന്നാണ് കേന്ദ്രമന്ത്രി രവിശങ്കർപ്രസാദ് ഇന്നലെ അറിയിച്ചത്. 2017ൽ ഈ വസ്തുവകകൾ നിയമക്കുരുക്കിൽ നിന്ന് വിമുക്തമാക്കി വിറ്റഴിയ്ക്കാനുള്ള നിയമഭേദഗതി കേന്ദ്രഗവണ്മെന്റ് നടത്തിയിരുന്നു. പതിനായിരക്കണക്കിനു സ്ഥാവരവസ്തുക്കളാണ് കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഓഫ് ഇന്ത്യയുടെ കൈയ്യിലുള്ളത്. ജംഗമവസ്തുവകകളുടെ കൂട്ടത്തിൽ 996 കമ്പനികളിലായി 6.5 കോടി ഷെയറുകളും ഉണ്ട്. ഈ ഷെയറുകളാണ് ആദ്യഘട്ടമായി വിറ്റഴിയ്ക്കുക എന്നറിയുന്നു.
എല്ലാ വസ്തുവകകളും വിറ്റഴിയ്ക്കുന്നതിന്റെ ഭാഗമായി കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഓഫ് ഇന്ത്യയുടെ കൈവശമുള്ള വസ്തുവകകളുടെ സർവേ നടക്കുകയാണ്. പതിനയ്യായിരത്തോളം രേഖകളും വസ്തുക്കളും പരിശോധിച്ച് സർവേ നടത്തി കൃത്യമായ വിവരങ്ങളും മൂല്യവും തിട്ടപ്പെടുത്തി വിറ്റഴിയ്ക്കുമെന്നതാണ് ഈ കേൺദ്രഗവണ്മെന്റിന്റെ പദ്ധതി.
Discussion about this post