ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിച്ച ആദ്യ റാഫേല്വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി. ദസാള്‍ട്ട് ഏവിയേഷന്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പനചെയ്ത് നിര്‍മ്മിച്ചതാണ് റാഫേല്‍ വിമാനം. ഒക്ടൊബര് 30ആം തീയതിയാണ് ആദ്യത്തെ പരീക്ഷണപ്പറക്കല്‍ നടത്തിയത്.
ഈ വിമാനത്തിനു RB008 എന്നാണ് പേരു നല്കിയിരിയ്ക്കുന്നത്. എയര്‍ മാര്‍ഷല്‍ ആര് കേ എസ് ഭണ്ഡൗരിയയുടെ ചുരുക്കപ്പേരായാണ് RB എന്ന് പേരുനല്‍കിയത്. റാഫേല്‍ യുദ്ധവിമാനക്കരാര്‍ ഇന്ത്യയ്ക്ക് ലാഭകരമാക്കിയെടുക്കാന് നിരന്തരം ചര്‍ച്ചകളും കൂടിയാലോചനകളും നടത്തിയ എയര്‍ മാര്‍ഷല്‍ ആര് കേ എസ് ഭണ്ഡൗരിയ ഇപ്പോള്‍ ഭാരതീയ വായുസേനയുടെ ട്രെയിനിങ്ങ് കാമാന്ഡിന്റെ തലവനാണ്. പരം വിശിഷ്ട സേവാമെഡാല് ണേടിയിട്ടുള്ള ഇദ്ദേഹം വായുസേനയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാളാണ്.
വ്യോമസേനയുടെ ആവശ്യപ്രകാരം ദെസാള്ട്ട് ഏവിയേഷന്‍ റാാഫേല് വിമാനത്തിന്റെ രണ്ടു സീറ്റുള്ള വേരിയന്റ് ആണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. മുപ്പത്തിയാറു വിമാനങ്ങളാണ് ഭാരതീയവ്യോമസേനയ്ക്കായി നാം വാങ്ങുക.
Discussion about this post