മന്ത്രി കെ.ടി.ജലീല്‍ തൃശൂരിലെ ‘കില’യിലും അനധികൃത നിയമനം നടത്തിയെന്ന് ആരോപണം. എം.എല്‍.എ അനില്‍ അക്കരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ഒരു എസ്.ഡി.പി.ഐക്കാരനെയാണ് അനധികൃതമായി നിയമിച്ചതെന്ന് എം.എല്‍.എ ആരോപിച്ചു.
ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷനില്‍ കെ.ടി.ജലീല്‍ അനധികൃത നിയമനം നടത്തിയത് കൂടുതല്‍ തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യോഗ്യതയില്‍ ഇളവ് വരുത്തിയത് കോര്‍പ്പറേഷനല്ലെന്ന് ചെയര്‍മാന്‍ വ്യക്തമാക്കിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടുകൂടി കെ.ടി.ജലീല്‍ മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി.ജലീലിനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരം നേരിടേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
ബന്ധുനിയമന വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് തുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ നടന്ന നിയമനം താല്‍ക്കാലികമാണെന്ന് കെ.ടി.ജലീല്‍ വിശദീകരണം നടത്തിയിരുന്നു. ഒരു വര്‍ഷത്തേക്ക് മാത്രമാണ് നിയമനം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് മുമ്പും നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post