പത്തനംതിട്ട പോലീസ് എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി സമീപിച്ച രഹ്ന ഫാത്തിമ്മയ്ക്ക് ഹൈകോടതിയില്‍ നിന്നും നേരിടേണ്ടി വന്നത് ചോദ്യശരങ്ങള്‍ .
അയ്യപ്പന്‍ ഹിന്ദുവല്ലെന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്ന് കോടതി ചോദിച്ചു . ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്നും കോടതി ജാമ്യാപേക്ഷ പരിഗണിക്കവേ പരാമര്‍ശിച്ചു .
തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പോലീസെടുത്തക്കേസില്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹ്ന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിന്നതിനിടയില്‍ നിങ്ങള്‍ ഹിന്ദുമത വിശ്വാസിയാണോയെന്നും കോടതി ചോദിച്ചു .
തുടര്‍ന്ന് വൃതമനുഷ്ഠിച്ചാണ് ശബരിമലയില്‍ പോയതെന്നും തത്വമസി ആശയത്തില്‍ അധിഷ്ഠിതമായാണ് ക്ഷേത്ര ദര്‍ശനത്തിനു ഒരുങ്ങിയതെന്നും രഹ്ന കോടതിയില്‍ പറഞ്ഞു . അതെ സമയം മതവികാരം വൃണപ്പെടുത്തുന്ന തരത്തില്‍ രഹ്ന ഫാത്തിമ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി . ജാമ്യാപേക്ഷ വിധിപറയുന്നതിനായി മാറ്റി .
Discussion about this post