ശബരിമലവിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും പിണറായി സര്‍ക്കാരിനെതിരെ വിമോചനസമരം നടത്തുവാനുള്ള ശ്രമത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന് .
സ്ത്രീകള്‍ക്ക് തുല്യ അവസരം നല്‍കണമെന്നതാണ് പാര്‍ട്ടി നിലപാട് . നാല് വോട്ടിനും അധികാരത്തിനും വേണ്ടി ഇടതുപക്ഷം നിലപാട് മാറ്റില്ല . ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് . ഇനി കയറ്റേണ്ടയെന്ന നിലപാട് കോടതി പറഞ്ഞാല്‍ അതും നടപ്പിലാക്കും . എന്നാല്‍ സിപിഎമ്മിന്റെ നിലപാടില്‍ മാറ്റമുണ്ടാക്കാന്‍ പോകുന്നില്ല എന്നും കോടിയേരി മാധ്യമങ്ങളോട് കോഴിക്കോട് പ്രതികരിച്ചു .
Discussion about this post