ശബരിമലയില്‍ ആചാരലംഘനമുണ്ടയാല്‍ നടയടക്കുമെന്ന തന്റെ തീരുമാനത്തില്‍ ഉറച്ചു തന്നെയാണ് എന്ന് തന്ത്രി കണ്ഠര് രാജീവര് .
‘ ആ നിലപാടില്‍ മാറ്റമില്ല , ക്ഷേത്രാചാരം സംരക്ഷിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് . ആ ചുമതല നിറവേറ്റുക തന്നെ ചെയ്യും . എന്റെ വാക്കുകള്‍ക്കു സ്ഥാനമില്ലെങ്കില്‍ ശരീകൊവില്‍ നടയടച്ച് താക്കോല്‍ കൈമാറി പടിയിറങ്ങുക തന്നെ ചെയ്യും ” ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്ത്രി തന്റെ നയം ഒരിക്കല്‍ കൂടി വ്യക്തമാക്കിയത് .
ഓരോ ക്ഷേത്രത്തിനും ഓരോ രീതിയുണ്ട് . ആചാരങ്ങളും വ്യത്യസ്തമാണ് . ശുദ്ധിയില്‍ അധിഷ്ഠിതമായ താന്ത്രികവിധി പ്രകാരമാണ് കേരളത്തിലെ ക്ഷേത്രച്ചടങ്ങുകളും ആചാരങ്ങളും . ഇവിടെ പൂജാരികള്‍ക്ക് മാത്രമാണ് ശ്രീകോവില്‍ക്കയറി പൂജ നടത്താനുള്ള അധികാരം . തന്ത്രികാവകാശം മൂര്‍ത്തിയുടെ പിതാവ് എന്നനിലയില്‍ പ്രതിഷ്ഠയ്ക്ക് ശേഷം കിട്ടുന്നതാണ് . ദേവനെ ഒരു കുഞ്ഞായിട്ടാണ് കാണുന്നത് . ദേവന്റെ കാര്യങ്ങള്‍ നടത്തുന്ന പ്രിതൃസ്ഥാനം തന്ത്രിയ്ക്കും ലഭിക്കുന്നു . ഇതൊന്നും അറിയാതെയാണ് പല ചര്‍ച്ചകളും നടക്കുന്നത് .
ശബരിമല ശ്രീ അയ്യപ്പന്‍ സന്ന്യാസിയാണ് . നിത്യപൂജയില്ലാത്ത ക്ഷേത്രമാണ് . ഭസ്മം അഭിഷേകം ചെയ്ത് , രുദ്രാക്ഷം ധരിപ്പിച്ച് , ജപമാലയണിഞ്ഞു , യോഗദണ്ഡ് വഹിച്ച് യോഗീഭാവത്തിലാണ് നടയടക്കുന്നത് . 25 ദിവസം കഴിഞ്ഞു യോഗാവസ്ഥയില്‍ നിന്നും ഉണര്‍ത്തി പൂജകള്‍ നടത്തുന്നു . സന്ന്യാസിയായത് കൊണ്ടാണ് നിശ്ചിതപ്രായത്തിലുള്ള സ്ത്രീകള്‍ക്ക് വിലക്ക് വന്നത് . അത് വിശ്വാസികളായ സ്ത്രീകള്‍ക്ക് അറിയാം അത് കൊണ്ടാണ് അവര്‍ ദര്‍ശനത്തിനു വരാത്തതെന്നും തന്ത്രി പറഞ്ഞു .
‘ ഇരുമുടികെട്ടുമായി മാത്രമേ പതിനെട്ടാം പടി ചവുട്ടാവൂ . തന്ത്രി , പന്തളംകൊട്ടാരം , പന്തളം രാജകുടുംബം എന്നിവര്‍ക്ക് കെട്ടില്ലാതെ പടി ചവുട്ടാം , തിരുവാഭരണപേടകവുമായി വരുമ്പോള്‍ തന്ത്രി നിശ്ചയിച്ച് നല്‍കുന്നവരെ പടി ചവുട്ടാന്‍ അനുവാദം നല്‍കാറുണ്ട് . ആഴി തെളിക്കാന്‍ ശാന്തിക്കാരന് പടിചവുട്ടാം . അവകാശമുണ്ടെങ്കില്‍ പോലും ഞാന്‍ ചടങ്ങുകള്‍ക്ക് അല്ലാതെ പടി ചവുട്ടാറില്ല . വരുന്നതും പോവുന്നതും വടക്കേനടവഴി മാത്രമാണ് . തന്ത്രിസ്ഥാനത്തയുള്ളവര്‍ എല്ലാം അതെ രീതിയാണ് പിന്തുടരുന്നതെന്നും പടിനെട്ടാം പടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തന്ത്രി മറുപടി പറഞ്ഞു .
Discussion about this post