ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി പരിസരത്തും പ്രതിഷേധം . ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന സേവ് ശബരിമല ഹാഷ് ടാഗുള്ള ഫ്ലക്സ് ബോര്‍ഡാണ് സുപ്രീം കോടതിക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്നത് .
കേരളത്തിലെ ശബരിമല ക്ഷേത്രത്തിന്റെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട സമരത്തിന് നൂറുകോടിയോളം ഹിന്ദുക്കളുടെയും സിഖുക്കളുടെയും പിന്തുണയുണ്ടെന്നു ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നു .
സുപ്രീംകോടതിയിലേക്ക് വഴികാണിക്കുന്ന ബോര്‍ഡിനു സമീപം തന്നെയാണ് പ്രതിഷേധ സൂചകമായി ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് . കൂടാതെ കേരളാ ഹൗസിന് മുന്നിലും സമാനരീതിയില്‍ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട് .
പ്രതിഷേധത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നാളെ ദില്ലിയില്‍ പ്രതിഷേധം നടക്കുമെന്നും ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നു .
Is this right place for poster ? pic.twitter.com/CQ2HJvxnkG
— Tajinder Bagga (Modi Ka Parivar) (@TajinderBagga) November 9, 2018
ബിജെപി ദില്ലി ഘടകം വക്താവ് തജിന്ദര്‍ പാല് സിങ് ബഗ്ഗയുടെ പേരും നമ്പറും ഫ്ലക്സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയെ പ്രതിഷേധം സംബന്ധിച്ച് ബിജെപിയുടെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
Discussion about this post