മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ടു വി.എം രാധാകൃഷ്ണന്റെ തിരുവനന്തപുരത്തെ കെട്ടിടം കണ്ടുകെട്ടി. ദേശാഭിമാനി പത്രത്തിന്റെ മുന്ആസ്ഥാനമന്ദിരമാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് കണ്ടുകെട്ടിയത് .
എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തില്‍ സിപിഎമ്മില്‍ നിന്നും ഈ കെട്ടിടം വാങ്ങാന്‍ രാധാകൃഷ്ണന് നല്‍കിയത് അഴിമതിപ്പണമാണെന്ന് കണ്ടെത്തിയിരുന്നു .
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ്സിന്റെ അസംസ്കൃതവസ്തുക്കളുടെയും പാക്കേജിംഗ് സാധനങ്ങളുടെയും ഇടപാടുകളിലൂടെ 23.82 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നതാണ് കണക്ക് . പിന്നീടുള്ള അന്വേഷണത്തില്‍ കമ്പനിയെ വഞ്ചിച്ചതായി ബോധ്യപ്പെടുകയും ഇതിനു പിന്നാലെ 21.66 കോടി വില വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടുവാനും തീരുമാനമായി .
വിഎം രാധാകൃഷ്ണന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നില്‍ മലബാര്‍ സിമന്റ്സിന്റെ അഴിമതിയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു . അഴിമതിയിലൂടെ സമ്പാദിച്ച പണം ഹോട്ടല്‍ , റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിച്ചു .
ഇങ്ങനെ നേടിയ പണം ഉപയോഗിച്ചാണ് ദേശാഭിമാണിയുടെ മുന്‍ ആസ്ഥാനമന്ദിരവും വാങ്ങിയിരിക്കുന്നത് .
വിഎം രാധാകൃഷ്ണന് ഈ ഇടപാട് നടത്തിയത് ഇപി ജയരാജന് ദേശാഭിമാനി ജനറല്‍മാനേജര്‍ ആയിരിക്കുമ്പോഴായിരുന്നു . കെട്ടിടം വിറ്റതിനു പിന്നാലെ വി.എം രാധാകൃഷ്ണന്‍ന്റെ സൂര്യഗ്രൂപ്പിന്റെ പരസ്യം പ്രസിദ്ധീകരിച്ചത് അന്ന് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു .
Discussion about this post