പത്തനംതിട്ട: ശബരിമല നട നാളെ തുറക്കാനിരിക്കെ നാലിടത്ത് ഇന്ന് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കും. ഉടന്‍തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാകും നിരോധനാജ്ഞ.
ഡിജിപി അല്‍പ സമയത്തിനകം നിലയ്ക്കലും പമ്പയിലും സന്ദര്‍ശനം നടത്തും. സുരക്ഷ ശക്തമാക്കി. ഇതിനിടെ മാധ്യമ പ്രവര്‍ത്തകരെ ഇലവുങ്കലില്‍ തടഞ്ഞു. തീര്‍ഥാടകരെ നാളെ ഉച്ചയ്ക്കു ശേഷം മാത്രം കടത്തി വിടൂ എന്നാണ് തീരുമാനം. ചിത്തിര ആട്ടതിരുന്നാളിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Discussion about this post