ശബരിമല പ്രവേശനം ലക്ഷ്യമിട്ട് കേരളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗെഡ് നേതാവ് തൃപ്തി ദേശായിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞട്ടില്ല . വിമാനത്തില്‍ വന്നിറങ്ങിയ ആറംഗസംഘത്തെ പുറത്ത് വിടാതെ ശക്തമായ നാമജപപ്രതിഷേധവുമായി പ്രായമായ സ്ത്രീകളടക്കമുള്ള ഭക്തര്‍ പുറത്ത് കുത്തിയിരിക്കുകയാണ് .
കനത്ത ഭക്തരുടെ പ്രതിഷേധത്തിലും എന്ത് വന്നാലും ശബരിമലയിലേക്ക് പോകുമെന്ന നിലപാടിലാണ് തൃപ്തി ദേശായി . ഇവര്‍ക്ക് മതിയായ സുരക്ഷനല്‍കുമെന്ന് പോലീസും ഉറപ്പുനല്‍കിയിരിക്കുകയാണ് .
ഇതിനിടയില്‍ തൃപ്തിയ്ക്ക് വാഹനസൗകര്യം നല്കാന് കഴിയില്ലെന്ന് കൊച്ചിയിലെ ടാക്സികാറുകളുടെ അസോസിയേഷന് നിലപാട് സ്വീകരിച്ചു . പ്രീപെയിഡ് , ഓണ്‍ലൈന്‍ ടാക്സി ഉപയോഗിച്ച് പുറത്തിറക്കാനുള്ള ശ്രമവും അതോടെ പരാജയമായി .
പിന്നോട്ടിലെന്ന തൃപ്തി അറിയിച്ചതോടെ പോലീസ് വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനാണ് പോലീസ് ശ്രമിക്കുന്നത് . എന്നാല്‍ അതും തടഞ്ഞിരിക്കുമെന്നാണ് ഭക്തര്‍ വ്യക്തമാക്കിയിരിക്കുന്നത് .
Discussion about this post