ശബരിമലയില്‍ ഭക്തരെ വലക്കുന്ന പോലിസ് നിയന്ത്രണത്തിനെതിരെ ദേവസ്വം എക്‌സിക്യീട്ടീവ് ഓഫിസര്‍. സന്നിധാനത്ത് നടയടച്ചാല്‍ ഭക്തര്‍ തുടരരുത്. പത്ത് മണിക്ക് അരവണ കൗണ്ടര്‍ അടക്കണം രാത്രി പതിനൊന്ന് മണിയോടെ നിര്‍ത്തണം, തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പോലിസ് മുന്നോട്ട് വെക്കുന്നത്. നെയ്യഭിഷേകത്തെ പോലും ബാധിക്കുന്നതാണ് ഇത്തരം തീരുമാനങ്ങളെന്ന് ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസര്‍ പറയുന്നു. അരവണ കൗണ്ടര്‍ അടക്കുന്നത് ഭക്തരുടെ പ്രതിഷേധത്തിനിടയാക്കുമെന്ന് ദേവസ്വം ഓഫിസര്‍ പറയുന്നു.
സുരക്ഷയുടെ ഭാഗമെന്ന് പറഞ്ഞ് ശബരിമലയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിയന്ത്രണങ്ങളാണ് പോലിസ് ഏര്‍പ്പെടുത്തുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഹോട്ടലുകള്‍ രാത്രിയില്‍ അടച്ചിടണമെന്ന നിര്‍ദ്ദേശം ഭക്തരെ പട്ടിണിക്കിടാനാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Discussion about this post