ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചറെ അറ്സ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ട് റാന്നി പോലീസ് സ്‌റ്റേഷനിന് മുന്നില്‍ ഭക്തരായ അമ്മമാര്‍ നാമജപ പ്രതിഷേധം നടത്തുന്നു. ശശികല ടീച്ചറെ വിട്ടയച്ച് സന്നിധാനത്തിലെത്തിക്കുക എന്ന ആവശ്യമാണ് പ്രതിഷേധം നടത്തുന്നവര്‍ മുന്നോട്ട് വെക്കുന്നത്.
അതേസമയം അറസ്റ്റിലായ ശശികല ടീച്ചര്‍ പോലീസ് സ്‌റ്റേഷനില്‍ ഉപവാസ സമരം നടത്തുന്നുണ്ട്. താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി നെയ്യഭിഷേകം കൂടി ചെയ്തിട്ടെ തിരിച്ച് മടങ്ങുകയുള്ളുവെന്ന് അവര്‍ വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയായിരുന്നു ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത്. മരക്കൂട്ടത്തിന് സമീപത്ത് വെച്ചായിരുന്നു പോലീസ് ടീച്ചറെ അറസ്റ്റ് ചെയ്തത്. ശശികല ടീച്ചറെ കൂടാതെ മറ്റ് ചില ഹൈന്ദവ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശബരിമലയില്‍ ഇവരുടെ നേതൃത്വത്തില്‍ മുമ്പുണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് കരുതല്‍ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വിശദീകരണം നല്‍കുന്നു.
ശശികല ടീച്ചറെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതാണ്.
Discussion about this post