ശബരിമലയില്‍ നെയ്യഭഷികേത്തിന് വേണ്ടി സന്നിധാനത്ത് തങ്ങിയ ഭക്തജനങ്ങളെ പോലീസ് ഇറക്കി വിട്ടു. ഇറക്കിവിട്ടവരില്‍ കുട്ടികളുമുള്‍പ്പെടും.
ഇന്ന് പുലര്‍ച്ചെയുള്ള നെയ്യഭിഷേകത്തിന് വേണ്ടി തങ്ങിയവരെയാണ് പോലീസ് നിര്‍ബന്ധപൂര്‍വ്വം ഇറക്കി വിട്ടത്. ഹരിവരാസനം പാടിക്കഴിഞ്ഞാല്‍ സന്നിധാനത്ത് നില്‍ക്കാല്‍ സാധിക്കില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് ഭക്തരെ ഇറക്കിയത്.
ഇത് കൂടാതെ വിരി വെക്കുന്ന സ്ഥലത്ത് നിന്നും ഭക്തരെ പോലീസ് ഇറക്കിയിട്ടുണ്ട്. ഇതോടെ പുലര്‍ച്ചെ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അയ്യപ്പന്മാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത രീതിയായി.
സന്നിധാനത്ത് നിന്നും ആരെയും ഒഴിപ്പിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് പോലീസ് ഭക്തജനങ്ങളെ താഴെയിറക്കിയത്.
Discussion about this post