മലപ്പുറത്ത് നാമജപ ഘോഷയാത്ര സംഘടിപ്പിച്ച ഭക്തര്‍ക്ക് നേരെ ആക്രമണം. പിന്നില്‍ തീവ്രവാദ ബന്ധമുള്ള സഘടനകളെന്ന് അയ്യപ്പ വിശ്വാസികള്‍ ആരോപിച്ചു. മലപ്പുറം ടൗണില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. 20 അംഗ സംഘം പ്രതിഷേധക്കാരെ ആയുധങ്ങളായി എത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാമജപഘോഷയാത്ര മലപ്പുറം ടൗണില്‍ അനുവദിക്കില്ല എന്ന് ആക്രോശിച്ചായിരുന്നു അക്രമികള്‍ പാഞ്ഞെത്തിയത്.
ഭക്തരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്തുവെന്നും ഭക്തര്‍ പറയുന്നു.
സംഭവത്തില്‍ മലപ്പുറത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. നൂറ് കണക്കിന് വിശ്വാസികള്‍ അക്രമത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ടൗണില്‍ പ്രകടനം നടത്തി.
എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരാണ് സംഘിതമായി എത്തി ആക്രമണം അഴിച്ചുവിട്ടത് എന്നാണ് പരാതി.
Discussion about this post