ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകളായ ആക്റ്റിവിസ്റ്റുകള്‍ എന്തുകൊണ്ട് ധൃതി പിടിക്കുന്നുവെന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്ന് എുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തസ്ലീമ നസ്രീന്. ഇതുപോലെ ധൃതി പിടിക്കുന്ന സ്ത്രീകള്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് അവര്‍ പറഞ്ഞു. ഇത് സൂചിപ്പിച്ച് അവര്‍ ട്വിറ്ററില്‍ പോസ്റ്റിടുകയായിരുന്നു.
‘ശബരിമലയില്‍ പ്രവേശിക്കാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ കാണിക്കുന്ന ആവേശമെന്തിനെന്നു മനസ്സിലാകുന്നില്ല. ഇവര്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. ഗാര്‍ഹിക പീഡനം, മാനഭംഗം, ലൈംഗിക പീഡനം, വിദ്വേഷം, വിദ്യാഭ്യാസം ലഭിക്കായ്ക, മോശം ആരോഗ്യസംവിധാനം, തുല്യ വേതനത്തിനുള്ള അവകാശമില്ലായ്മ, സ്വാതന്ത്ര്യമില്ലായ്മ തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ അവര്‍ക്കവിടെ കാണാം,’ അവര്‍ കുറിച്ചു.
ഇന്നലെ ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഭക്തജനങ്ങളുടെ നാമജപ പ്രതിഷേധം മൂലം വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനാകാതെ തിരിച്ച് പൂണെയിലേക്ക് പോകുകയായിരുന്നു.
I do not understand why women activists are so eager to enter Sabarimala. Better they should enter the villages where women suffer from domestic violence, rape, sexual abuse,hate, where girls have no access to education, heath-care,and no freedom to take a job or get equal pay.
— taslima nasreen (@taslimanasreen) November 16, 2018
Discussion about this post