കരുനാഗപ്പള്ളിയില്‍ ശബരിമല കര്‍മ സമിതിയുടെ പ്രതിഷേധ പ്രകടനത്തിന് നേരേ സിപിഎം- എസ്.ഡി.പി.ഐ അക്രമണം. അക്രമത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. കമ്പിവടി കൊണ്ട് തല അടിച്ച് പൊളിക്കുകയായിരുന്നു.
ബൈജു, അക്ഷയ്, അനില്‍ കുമാര്‍, ചിക്കു, കണ്ണന് എന്നിവര്‍ക്കാണ് പരിക്ക്.
കരുനാഗപ്പള്ളി പുത്തന്‍ തെരുവിലാണ് സംഭവം. ബൈക്കുകളില്‍ പ്രതിഷേധ പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ അക്രമണം അഴിച്ച് വിടുകയായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ചിതറി ഓടിയ പ്രവര്‍ത്തകരെ ഓടിച്ചിട്ട് അക്രമിക്കുകയായിരുന്നു.
Discussion about this post