ഭക്തജനങ്ങളുടെ പ്രതിഷേധം മൂലം മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞ രേഷ്മാ നിഷാന്ത് യാത്ര ഉപേക്ഷിച്ചു. കണ്ണൂരിലെ റെയില്‍വെ സ്റ്റേഷന് സമീപവും രേഷ്മാ നിഷാന്തിന്റെ വസതിയുടെ സമീപവും ഭക്തജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോട് കൂടിയാണ് യാത്ര ഉപേക്ഷിച്ചത്.
ശനിയാഴ്ച വൈകീട്ട് 04:30ന് കണ്ണൂരില്‍ നിന്നും ട്രെയിന്‍ കയറുമെന്നായിരുന്നു രേഷ്മ പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ ഉച്ചയോടെ തന്നെ രേഷ്മയുടെ വീടിന് സമീപം നാട്ടുകാര്‍ പ്രതിഷേധവുമായി വന്നിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കളും രേഷ്മയോട് യാത്ര ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസം താന്‍ മാലയിട്ട് വ്രതമെടുത്ത് ശബരിമലയില്‍ പോകുമെന്ന് വ്യക്തമാക്കിക്കൊണ്ട് രേഷ്മാ ഫേസ്ബുക്കിലടക്കം ഫോട്ടോയിട്ടിരുന്നു. കണ്ണൂരിലെ ഒരു സ്വകാര്യ കോളേജ് അദ്ധ്യാപികയാണ് രേഷ്മ. ഭര്‍ത്താവ് നിഷാന്ത് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ്.
Discussion about this post