കഴിഞ്ഞ ദിവസം സന്നിധാനത്ത് നിന്ന് പോലിസ് അകാരണമായി അറസ്റ്റ് ചെയ്ത് നീക്കിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികള ടീച്ചര്‍ ഇന്ന് വൈകിട്ട് സന്നിധാനത്ത് എത്തും. പോലിസിനെ അറിയിച്ചിട്ടാണ് സന്നിധാനത്തേക്ക് പോകുന്നതെന്ന് ശശികല ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്ത് ശശികല ടീച്ചര്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെ സന്നിധാനത്തേക്ക് പോകുമെന്ന് ശശികല ടീച്ചര്‍ പ്രഖ്യാപിച്ചു. ഇരുമുടിക്കെട്ടുമായി എത്തിയ തനിക്ക് ദര്‍ശന സൗകര്യം ഉറപ്പാക്കണമെന്ന് കോടതിയില്‍ ശശികല ടീച്ചര്‍ വ്യക്തമാക്കിയിരുന്നു.
വൈകിട്ട് ശശികല ടീച്ചര്‍ സന്നിധാനത്ത് എത്തുന്നത് പോലിസിന് നാണക്കേടുണ്ടാക്കും. നേതാക്കളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന കര്‍ക്കശ നിലപാടിലാണ് പോലിസ്. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പോലിസ് ബലമായി അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ കൊട്ടാരക്കര ജയിലിലാണ് ഇരുമുടിക്കെട്ട് സഹിതം സുരേന്ദ്രനും അറസ്റ്റ് ചെയ്ത മറ്റ് രണ്ടുപേരും ഉള്ളത്.
സന്നിധാനത്തെ പോലിസ് നിയന്ത്രണത്തിനെതിരെ ഭക്തര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് ഉള്ളത്. സന്നിധാനത്തും നിലയ്ക്കലും, പമ്പയിലും ഭക്തര്‍ക്ക് കുടിവെള്ളം ഉള്‍പ്പടെ ഉള്ള അടിസ്ഥാന സൗകര്യം പോലുമില്ല. ഇക്കാര്യം ബിജെപി വലിയ വിഷയമായി ഉയര്‍ത്തി കഴിഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളും ഇന്ന് സന്നിധാനത്ത് എത്തുന്നുണ്ട്. ബിജെപിയുടെ ദേശീയ പാതാ ഉപരോധം ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുകയാണ്. കൂടുതല്‍ അറസ്റ്റുകള്‍ നടത്താനാണ് പോലിസ് തീരുമാനം. നേതാക്കളില്ലെങ്കില്‍ സന്നിധാനത്ത് ഭക്തര്‍ സംഘടിക്കില്ല എന്നാണ് പോലിസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ശബരിമല വിശ്വാസികളുടേത് രാഷ്ട്രീയ സമരമല്ല എന്നും, ഒരു നേതാവനും പാര്‍ട്ടിക്കും കീഴിലല്ല വിശ്വാസികള്‍ സംഘടിക്കുന്നതെന്നും ഹിന്ദു സംഘടനകള്‍ പറയുന്നു. ശബരിമലയില്‍ യുദ്ധസമാന സാഹചര്യം ഉണ്ടാക്കി തീര്‍ത്ഥാടനം അട്ടിമറിക്കാനാണ് നിരീശ്വരവാദികളായ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അയ്യപ്പഭക്ത സംഘടനകള്‍ ആരോപിക്കുന്നു
Discussion about this post