ജോര്‍ദനുമായി നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. 1-2 എന്ന സ്കോറോട് കൂടിയാണ് ഇന്ത്യ ജോര്‍ദനുമായി പരാജയപ്പെട്ടത്.
2019ല്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന്റെ തയ്യാറെടുപ്പ് എന്ന രീതിയിലാണ് സൗഹൃദ മത്സരം നടന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ റാങ്ക് 97ാണ്. ജോര്‍ദന്‍ 112ാം റാങ്കിലാണ് നില്‍ക്കുന്നത്.
അതേസമയം സൗഹൃദ മത്സരത്തിനായി കുവൈത്തില്‍ എത്തിയ ഇന്ത്യന്‍ ടീമിന് കുറെയേറെ സമയം വിമാനത്താവളത്തില്‍ തങ്ങേണ്ടി വന്നു. കുവൈത്തില്‍ മഴയും പ്രളയവും മൂലമായിരുന്നു ഇത്.
Discussion about this post