സന്നിധാനത്തെത്തുന്ന ബിജെപി നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്യുന്ന പോലിസ് നടപടിയെ വെല്ലാന്‍ പുതിയ തന്ത്രവുമായി ബിജെപി. ഒരോ ദിവസും ഓരൊ ദേശീയ നേതാക്കളെ സന്നിധാനത്ത് എത്തിക്കാനാണ് നീക്കം, അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരും ദേശീയ നേതാക്കളും സന്നിധാനത്ത് ദര്‍ശനത്തിനായി എത്തും.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന നേതാക്കളെ പോലിസ് തടഞ്ഞാല്‍ അത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും. വിഷയം ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയാകും. അനാവശ്യ സുരക്ഷയുടെ പേരില്‍ ഭക്തരെ തടയുന്നതിനെതിരെ ബിജെപി നിയമനടപടി സ്വീകരി്ക്കാനിരിക്കെയാണ് ദേശീയ നേതാക്കള്‍ സന്നിധാനത്ത് എത്തുക.
ഇതിനിടെ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിലെ തന്നെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെ സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ശബരിമലയിലെത്തും. കേന്ദ്രമന്ത്രിമാരുടെ സംഘത്തിനൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലാണ് സംഘം എത്തുക.
നിലയ്ക്കല്‍ പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ സംഘം വിലയിരുത്തും. പോലിസ് സുരക്ഷയുടെ പേരില്‍ നടത്തുന്ന നിയന്ത്രണങ്ങള്‍ ഭക്തര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും സംഘം വിലയിരുത്തിയേക്കും. ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം ബിജെപി ഉയര്‍ത്തിയിരുന്നു.
Discussion about this post