ബെര്‍ലിന്‍: യൂറോപ്പിന്റെ ചാമ്പ്യന്‍പ്പട്ടം ബാഴ്സലോണ തിരിച്ചുപിടിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനെയാണ് ബാഴ്സ കീഴടക്കിയത്. ബാഴ്സലോണയുടെ അഞ്ചാം വട്ടം കിരീടധാരണമാണിത്.
ബാഴ്സലോണയ്ക്ക് വേണ്ടി ഇവാന് റാക്കിറ്റിച്ച് (നാല്) ലൂയി സുവാരസ് (68) എന്നിവര്‍ ഗോള്‍ നേടി. യുവന്റസിനായി അല്‍വാരോ മൊറാട്ട (55) സ്കോര്‍ ചെയ്തു.
സ്പാനിഷ് ലാലിഗയും കിങ്സ് കപ്പും ജയിച്ച ബാഴ്സ ചാമ്പ്യന്‍സ് ലീഗ് ജയത്തോടെ സീസണില്‍ ട്രിപ്പിള്‍ തികച്ചു. പെപ്പ് ഗാര്‍ഡിയോളയക്ക് ശേഷം അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന് മൂന്ന് കിരീടങ്ങള്‍ നേടികൊടുത്ത പരിശീലകനെന്ന ഖ്യാതി ലൂയി ഹെന്റീക്കിന് സ്വന്തമായി.
Discussion about this post