ജനകീയ പ്രതിഷേധത്തെ ഭയന്ന് സന്നിധാനത്ത് ഭക്തര്‍ക്കെതിരെ കിരാത അക്രമം അഴിച്ചു വിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി. സംഭവത്തില്‍ ക്രമസമാധാന ചുമതലയുള്ള ഐ.ജി വിജയ് സഖാറെ, എസ്പി സതീഷ് കുമാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. സന്നിധാനത്ത് ബലപ്രയോഗം നടത്തിയ സംഭവത്തിലാണ് വിശദീകരണം. നടപ്പന്തലില്‍ സമാധാനപരമായി നാമജപം നടത്തിയ സംസ്ഥആനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭക്തരെ പോലിസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. വണ്ടന്‍മേട് സ്വദേശി മനോജ് എന്ന ഭക്തനെ പോലിസ് ബൂട്ടിട്ട് ചവിട്ടി. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമുടിക്കെട്ട് നിലത്തിട്ട് വലിച്ചിഴക്കുന്ന സംഭവം ഉണ്ടായി. ബലമായി അറസ്റ്റ് ചെയ്ത ഭക്തരെ അവരുടെ ഇരുമുടിക്കെട്ട് എടുക്കാന്‍ പോലും പോലിസ് അനുവദിച്ചില്ല. ഇതിനെതിരെ ഹിന്ദു സമൂഹത്തില്‍ നി്ന്ന് വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് പോലിസ് മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ് നല്‍കിയത്.
അതേ സമയം ഉന്നത് പോലിസ് ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നു പോലിസ് ബലപ്രയോഗം നടത്തിയതെന്ന് വ്യക്തമാണ്. മരക്കൂട്ടത്തിന്റെ ചുമതയുള്ള സ്‌പെഷന്‍ ഓഫിസര്‍ സുദര്‍ശനെ ചുമതലയില്‍ നിന്ന് മാറ്റി കെ.പി ശശികലയെ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.ഇതിനിടെ രാത്രിയും പകലും സന്നിധാനത്ത് ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.
Discussion about this post