ശബരിമല വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. സന്നിധാനത്തും മറ്റും ഭക്തര്‍ക്ക് നേര്‍ക്ക് പോലിസ് മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നത്. സംസ്ഥാന സര്‍ക്കാരിന് കമ്മീഷന്‍ നോട്ടിസ് അയച്ചിട്ടുണ്ട്. നാളെ മനുഷ്യാവകാശ കമ്മീഷന്റെ സംഘം സന്നിധാനത്തിലെത്തുന്നതായിരിക്കും.
ശബരിമലയില്‍ ശരണം വിളിച്ച് 68 ഭക്തരെ ഇന്നലെ പോലിസ് ബലമായി അറസ്റ്റ് ചെയ്തിരുന്നു. ഒരു ഭക്തനെ പോലിസ് ബൂട്ടിട്ട് ചവിട്ടി എന്നും ആക്ഷേപമുയര്‍ന്നു. ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള വലിയ നടപ്പന്തല്‍ വെള്ളം പമ്പ് ചെയ്ത് പോലിസ് മലിനമാക്കി. സന്നിധാനത്തുംല പമ്പയിലും നിലയ്ക്കലിലും കുടിവെള്ളവും, ശുചി മുറികളും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. രാത്രിയില്‍ സന്നിധാനത്ത് നിന്ന് പുറത്താക്കുന്ന കുട്ടികളും സ്ത്രീകളം അടങ്ങുന്ന ഭക്തര്‍ പൊതുവഴിയില്‍ പെരുമഴയത്ത് കിടന്നുറങ്ങേണ്ട അവസ്ഥയാണ്. ഇത്തരം ആക്ഷേപങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍
Discussion about this post