ശബരിമലയില്‍ ഇന്ന് വൈകിട്ടും തിരക്കില്ല. പതിവിലും കുറച്ച് തീര്‍ത്ഥാടകര്‍ മാത്രമാണ് ശബരിമലയില്‍ എത്തുന്നത്. ശബരിമലയിലെ പോലിസ് രാജും നിയന്ത്രണങ്ങളുമാണ് ഇന്നും ഭക്തരെ ശബരിമല ദര്‍ശനം ഒഴിവാക്കുന്നതിന് പ്രേരിപ്പിച്ചത്. മലകയറി ദര്‍ഷശനം നടത്തിയാല്‍ രാത്രി തന്നെ മലയുറങ്ങണമെന്ന പോലിസ് നിര്‍ദ്ദേശമാണ് തീര്‍ത്ഥാടകരെ വലക്കുന്നത്. മലയിറങ്ങിയാല്‍ തെരുവില്‍ ഉറങ്ങേണ്ട അവസ്ഥയാണ്. സന്നിധാനത്ത് മഴയുണ്ടെങ്കില്‍ തീര്‍ത്ഥാടനം മഹാ ദുരിതമാകും. കുട്ടികളെയും സ്ത്രീകളെയും കൂട്ടി മലചവിട്ടുക അസാധ്യമാകും. ഇതോടെ ഇത്തവണ ശബരിമല യാത്ര വേണ്ടെന്ന നിലപാടിലാണ് പല തീര്‍ത്ഥാടകരും.
ഇന്ന് രാവിലെ നട തുറക്കുമ്പോള്‍ നൂറ് പേരോളം മാത്രമാണ് ശബരിമലയില്‍ ദര്‍ശനത്തിനായി ഉണ്ടായിരുന്നത്. ശബരിമലയുടെ ചരിത്രത്തില്‍ ഇ്ത്തരമൊരു സംഭവം ആരുടെയും ഓര്‍മ്മയിലില്ല. രാത്രി സന്നിധാനത്തേക്കുള്ള യാത്രാ നിയന്ത്രണം നീക്കാത്ത പോലിസ് പകലും നിയന്ത്രണം ഏര്‍പ്പെടുത്തിയത് തീര്‍ത്ഥാടകരെ വലക്കുന്നുണ്ട്. പകലത്തെ നിയന്ത്രണം നീക്കുമെന്ന് പോലിസ് ദേവസ്വം ബോര്‍ഡിന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അത് നടപ്പായില്ല. ഹൈ്‌കോടതി രൂക്ഷ വിമര്‍ശനം നടത്തിയിട്ടും കൂസാതെയാണ് സര്‍ക്കാരിന്റെ നടപടി. നടപ്പന്തലില്‍ വിരിവെക്കാന്‍ അവസരം നല്‍കേണ്ടെന്ന നിലപാടിലാണ് പോലിസ്.
ശബരിമലയിവെ കാണിക്ക വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടായത്. ഭണ്ഡാരവരവിലും ഇത്തവണ കാര്യമായ കുറവുണ്ടാകും. ശബരിമല തീര്‍ത്ഥാടനകാലത്ത് സജീവമാകാറുള്ള മറ്റ് ക്ഷേത്രങ്ങളിലും ഇത്തവണ തിരക്ക് കുറവാണ്. ഈ ക്ഷേത്രങ്ങളിലെല്ലാം വലിയ വരുമാന നഷ്ടവും ഉണ്ടായിട്ടുണ്ട്.
ക്ഷേത്രങ്ങളുടെ പ്രവരത്തനത്തെ ബാധിക്കുന്നതരത്തിലുള്ള വരുമാനകുറവാണ് പലയിടത്തും ഉണ്ടാവുക. ഇതോടെ ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് ശബരിമലയെ സംഘര്‍ഷഭൂമംിയാക്കി മാറ്റി പോലിസും സര്‍ക്കാരും നടത്തുന്നതെന്നാണ് ആരോപണം.
വിമര്‍ശമങ്ങളെയും പ്രതിഷേധങ്ങളെയും മാനിക്കാതെ മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഭക്തര്‍ പറയുന്നു. ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന് രാഷ്ട്രീയ തിരിച്ചടി നേരിടുമെന്ന ആശങ്ക സിപിഎം നേതാക്കള്‍ക്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുംപിടുത്തമാണ് വിഷയം വഷളാക്കുന്നതെന്ന പരാതി വിശ്വാസികളായ സിപിഎം അണികള്‍ക്കുമുണ്ട്.
Discussion about this post