തിരുവനന്തപുരം:നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. ബാര്‍കോഴ ആരോപണമായിരിക്കും ആദ്യദിവസം മുതല്‍ നിയമസഭയെ പ്രക്ഷിബന്ധമാക്കുക. ബജറ്റില്‍ മേലുള്ള ചര്‍ച്ചയിലും നിസ്സഹകരിച്ചുകൊണ്ട് എതിര്‍പ്പ് രൂക്ഷമായി പ്രകടിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.
അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമ്മേളന തീയതികള്‍ പുനക്രമീകരിച്ചേക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടാണ് നിര്‍ണായകമാവുക. ബജറ്റിന്മേലുള്ള ചര്‍ച്ച, വകുപ്പ് തിരിച്ചുള്ള ധനാഭ്യര്‍ഥനകള്‍, ധനവിനിയോഗ ബില്‍ എന്നീ സുപ്രധാന കാര്യങ്ങളാണ് നിയമസഭയ്ക്ക് മുന്നിലെത്തുന്നതെങ്കിലും, കെ.എം. മാണിയുടെ ബജറ്റ് അവതരണം അംഗീകരിക്കാത്ത പ്രതിപക്ഷം ചര്‍ച്ചകളോട് സഹകരിക്കില്ല എന്നുറപ്പാണ്.
അരുവിക്കര തിരഞ്ഞെടുപ്പിന് മുന്‍പ് ലഭിക്കുന്ന ഏതാനും ദിവസങ്ങള്‍ പോലും നിയമസഭയെ പിടിച്ചുലക്കും. നിയമസഭാ നടപടികള്‍ അരുവിക്കരരയിലെ വിധിയെഴുത്തിനെ ബാധിക്കുമെന്നതിനാല്‍ ഇരുപക്ഷവും വലിയ തയ്യാറെടുപ്പുകളോടെയാണ് നിയമസഭയില്‍ എത്തുക.
Discussion about this post