ഡല്‍ഹി: വിഎസ് അച്യുതാനന്ദന്റെ പരസ്യ പ്രസ്താവന പിബി കമ്മീഷന്‍ പരിശോധിക്കും. ഇന്ന് ചേര്‍ന്ന സിപിഎം കേന്ദ്രകമ്മറ്റിയോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
പൊളിറ്റ് ബ്യൂറോകമ്മീഷന്റെ ഘടനയില്‍ മാറ്റമില്ല.പ്രകാശ് കാരാട്ട് തന്നെ കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്ത് തുടരും. തുടര്‍ നടപടികള്‍ കമ്മീഷന്‍ നിശ്ചയിക്കും.
സംഘടനാകാര്യങ്ങള്‍ക്കായി പ്രത്യേക ഉപസമിതി രൂപീകരിക്കാനും തീരുമാനമായി. പ്രകാശ് കാരാട്ട് ആണ് ഉപസമിതിയുടെ അധ്യക്ഷന്‍. ധനകാര്യ ഉപസമിതിയുടെ തലപ്പത്ത് എസ്ആര്‍പിയാണ്. പാര്‍ലമെന്ററി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല മുഹമ്മദ് സലീമിനാണ്.
Discussion about this post