സന്നിധാനത്ത് ശരണം വിളിച്ച അയ്യപ്പ ഭകതന് സസ്പെന്ഷന് . പെരുമ്പാവൂര്‍ സ്വദേശി രാജേഷിനെയാണ് ആരോഗ്യ വകുപ്പ് സസ്പെന്റ് ചെയ്തത് .
മലയാറ്റൂര്‍ ആയുര്‍വേദ ഫാര്‍മസിയിലെ ജീവനക്കാരനായിരുന്നു രാജേഷ് . സന്നിധാനത്തെ പോലീസ് രാജേഷ് ശരണം വിളിച്ചതിനെതിരെ പ്രതിരോധം തീര്‍ത്ത് ബലമായി അറസ്റ്റ് ചെയ്തിരുന്നു . ഇതിനെ തുടര്‍ന്നുള്ള പ്രതികാരനടപടിയായിട്ടാണ് സര്‍ക്കാര്‍ രാജേഷിനെ സസ്പെന്റ് ചെയ്തിരിക്കുന്നത് .
നിരോധനാജ്ഞ ലംഘിച്ചുവെന്ന നിലയ്ക്കാണ് പോലീസ് ശരണം വിളിച്ച ഭക്തരെ അറസ്റ്റ് ചെയ്തത് . സര്‍ക്കാര്‍ ജീവനക്കാരുടെ ചട്ടം ലംഘിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് സസ്പെന്ഷന് നല്‍കിയതെന്നാണ് ലഭിക്കുന്ന സൂചനകള്‍ .
Discussion about this post