ശബരിമലയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കോട്ടയം പൊന്‍കുന്നത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. പൊന്‍കുന്നം-കാഞ്ഞിരപ്പള്ളി പാതയില്‍ താന്നിമൂട് വളവില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പരിക്കേറ്റ ഭക്തരെ കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏകദേശം 40ഓളം അയ്യപ്പഭക്തര്‍ വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ ഗുരുവായൂരില്‍ നിന്നും ശബരിമലയിലേക്ക് പോകുന്ന വേളയിലായിരുന്നു അപകടം സംഭവിച്ചത്.
Discussion about this post