രാജ്യത്ത് അനധികൃതമായി കുടിയേറ്റം നടത്തുന്നവരെ നാടുകടത്തണമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. അസമില്‍ ദേശീയ പൗരത്വ റജിസ്റ്ററെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ദേശസുരക്ഷയ്ക്കു തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തേക്ക് വരുന്നവര്‍ നിയമവിരുദ്ധമായി എത്തിയതാണെങ്കില്‍ നാടുകടത്തണമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇവരെ നാടുകടത്തുകയല്ലെങ്കില്‍ അവരുടെ പേരുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത്തരം ഉള്‍പ്പെടുത്തല്‍ ഒരിക്കലും രാഷ്ട്രീയ കാഴ്ചപ്പാടോടെ ആകരുതെന്നും അദ്ദേഹം പറഞ്ഞു.
ചില രാഷ്ട്രീയ കക്ഷികള്‍ അനധികൃത കുടിയേറ്റക്കാരെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാര്‍ട്ടി ബി.ജെ.പിയെക്കാള്‍ വേഗത്തിലാണ് വളര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സൈന്യത്തിനെതിരായി ഉയര്‍ന്നുവരുന്ന ഭൂരിപക്ഷ വ്യാജ എറ്റുമുട്ടല്‍ ആരോപണങ്ങളും മനുഷ്യാവകാശലംഘന ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റായ കേസുകള്‍ നല്‍കുന്ന സംഘടനകളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post