നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളുപയോഗിക്കുന്നത് നിര്‍ത്തലാക്കി ബാലറ്റ് പേപ്പര്‍ സംവിധാനം കൊണ്ടുവരണമെന്ന പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം തൃപ്തികരമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.
ഏത് യന്ത്രവും ദുരുപയോഗം ചെയ്യപ്പെടാമെന്നും യന്ത്രത്തിന്റെ ഉപയോഗത്തില്‍ സംശയം ഉളവാക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. എന്നാലും നിലവില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം തൃപ്തികരമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മാഹുയ മൈത്രിയായിരുന്നു ഹര്‍ജി നല്‍കിയത്. ഇവര്‍ യു.ഐ.ഡി.എ.ഐ ആധാര്‍ കാര്‍ഡുപയോഗിച്ച് ജനങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നാരോപിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ തെളിവുകള്‍ നല്കാന് സുപ്രീം കോടതി ഇവര്‍ക്ക് രണ്ടാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍ മാഹുയ മൈത്രിയുടെ ആരോപണങ്ങളെ യു.ഐ.ഡി.എ.ഐ തള്ളിക്കളഞ്ഞിട്ടുണ്ട്.
Discussion about this post