ലഖ്നൗ: സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധവുമായി ഓള് ഇന്ത്യ മുസ്ലിം ലോ ബോര്‍ഡ് രംഗത്ത്. സൂര്യനമസ്കാരം ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരാണെന്നാണ് മുസ്ലീം ലോ ബോര്‍ഡിന്റെ നിലപാട്. മുസ്ലിംകള്ക്ക് ദൈവത്തെ മാത്രമേ നമസ്കരിക്കാനാകൂ ബോര്‍ഡംഗം കമാല്‍ ഫാറൂഖി പറഞ്ഞു.
യോഗ മുസ്ലിം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും സൂര്യ നമസ്കാരം സര്‍ക്കാര്‍ സ്കൂളുകളില്‍ നിര്‍ബന്ധിതമാക്കാനാവില്ലെന്നും ലോ ബോര്‍ഡ് വ്യക്തമാക്കി . കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെ നിയമപരമായി നേരിടാനും ഇതിനെതിരെ ദേശീയ തലത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും ഞായറാഴ്ച ലഖ്നൗവില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 മുതല്‍ യോഗ പ്രചാരണ പരിപാടിക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് മുസ്ലിം ലോ ബോര്‍ഡിനെ യോഗയ്ക്കെതിരെ രംഗത്തെത്താന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികളെ യോഗ പരിശീലിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
Discussion about this post