കെ.എം.ഷാജിയെ അയോഗ്യനാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് എം.എല്‍.എ പി.കെ.ബഷീര്‍. വിധിക്ക് പിന്നില്‍ കള്ളക്കളിയുണ്ടെന്ന് പി.കെ.ബഷീര്‍ ആരോപിച്ചു.
തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന എല്ലാ വിധിയും നടപ്പിലാക്കേണ്ടായെന്നും ബഷീര്‍ പറഞ്ഞു.
കെ.എം.ഷാജി വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിര് സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് തിരഞ്ഞെടുപ്പ് റദ്ദാക്കി ഷാജിയെ അയോഗ്യനാക്കിയത്.
Discussion about this post