ഡല്‍ഹി: കേന്ദ്ര നയങ്ങള്‍ക്കെതിരെ സിപിഎം ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വിലക്കയറ്റം, ഇന്ധനവില വര്‍ദ്ധന തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
ഓഗസ്റ്റ് ഒന്നുമുതല്‍ 14 വരെയാണ് പ്രതിഷേധമെന്ന് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു
നയപരിപാടികള്‍ക്ക് രൂപം നല്കുന്ന സിപിഎം പാര്‍ട്ടി പ്ലീനം കൊല്‍ക്കത്തയില്‍ നടക്കും. ബീഹാറില്‍ ഇടത് കാഴ്ചപ്പാടുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും യെച്ചൂരി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post