മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രിം കോടതിയുടെ സ്‌റ്റേ. സുപ്രിം കോടതിയിലെ മൂന്നംഗ ബഞ്ചാണ് അയോഗ്യത കല്‍പിച്ച് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്.
ഹൈക്കോടതി വിധിയെ തുടര്‍ന്ന് നിയമസസഭ സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്റ്റേ ലഭിച്ചതോടെ നിയമസഭ സമ്മേളനത്തില്‍ ഷാജിയ്ക്ക് പങ്കെടുക്കാം. അതേസമയം ആനുകൂല്യങ്ങള്‍ പറ്റാനാവില്ലെന്നും സുപ്രിം കോടതി അറിയിച്ചു. വോട്ട് രേഖപ്പെടുത്താനും ആവില്ല. അപ്പീല്‍ തീരുമാനം വരുന്നത് വരെയാണ് സ്റ്റേ. ജനവരിയിലാണ് അപ്പീല്‍ സുപ്രിം കോടതി പരിഗണിക്കുന്നത്.
.
നിലവില്‍ തന്നെ അയോഗ്യനാക്കിയ വിധിക്കെതിരെ കെ.എം.ഷാജി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കെ.എം.ഷാജിക്ക് ചില ഉപാധികളോടെ അംഗമായി തുടരാമെന്ന് കോടതി വാക്കാല്‍ പറഞ്ഞിരുന്നു. വാക്കാല്‍ മാത്രം പറഞ്ഞത് മൂലമാണ് കെ.എം.ഷാജിയെ നിയമസഭാംഗമല്ലാതായതെന്ന് നിയമസഭാ സെക്രട്ടറി പറഞ്ഞു. ഇതൊരു സ്വാഭാവിക നടപടി മാത്രമാണെന്നും നിയമസഭാ സെക്രട്ടറി വ്യക്തമാക്കി.
Discussion about this post