കൊച്ചി : ശബരിമല സന്നിധാനത്ത് ശരണമന്ത്രം മുഴക്കുന്ന ഭക്തരെ തടയുന്ന പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ശബരിമലയിലെ പോലിസ് അതിക്രമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ വിമര്‍ശനങ്ങള്‍.
”ശരണമന്ത്രം മുഴക്കുന്നത് നിരോധനാജ്ഞ ലംഘനമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിരോധനാജ്ഞ ലംഘനമെന്നും പറഞ്ഞ് നാമജപം തടയുകയാണ്. നാമജപം നടത്തുകയല്ലേ ശബരിമലയില്‍ എത്തിയവര്‍ ചെയ്തുള്ളു”- എന്നും കോടതി ചോദിച്ചു. ”സ്വാമി ശരണം എന്നല്ലേ ഭക്തര്‍ പറഞ്ഞിട്ടുള്ളൂ.സ്വാമിയെ സ്ത്രീകളെ കയറ്റല്ലേ എന്ന് അവര്‍ പറഞ്ഞില്ലാലോ”- എന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ എജിയോട് കോടതി ചോദിച്ചു. അങ്ങനെ ഉണ്ടങ്കില്‍ മാത്രമേ സുപ്രീം കോടതി വിധിക്കു എതിരെന്നു പറയാന്‍ ആകൂ എന്നും കോടതി പരാമര്‍ശിച്ചു. നിയമപരമായി ആളുകള്‍ ചേര്‍ന്ന് നാമജപം നടത്തുന്നതിനെ എന്തിന് നിയന്ത്രിക്കണം. 144 ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിന് പ്രകാരം അനുബന്ധ ഉത്തരവുകള്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. അതിന്റെ നിയമവശവും ആധാരമായ മേല്‍ കോടതി ഉത്തരവുകളും ഏതാണെന്ന് കോടതി ചോദിച്ചു.
സിറ്റിങ്ങ് ജഡ്ജിയോട് പോലിസ് മോശമായി പെരുമാറിയെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ കേസ്സെടുക്കാന്‍ കോടതി തീരുമാനിച്ചു എന്നാല്‍ കരഞ്ഞ് മാപ്പു പറഞ്ഞത് കാരണം കോടതി വെറുതെ വിട്ടു. പോലിസില്‍ ആരുടെയും പേരെടുത്ത് പറയാന്‍ കോടതി ആഗ്രഹിക്കുന്നില്ല.ഒരു പോലീസുകാരനെയും പൂര്‍ണമായി കയറു ഊരി വിടരുത് എന്ന് കോടതി. അപമാനിക്കപെട്ട ജഡ്ജിയുടെ മഹമാനസ്‌കത തെറ്റായി വ്യാഖ്യാനിക്കപ്പെടരുത് എന്നും അത് ബലഹീനത ആയി കാണരുത് എന്നും കോടതി ഓര്‍മിപ്പിച്ചു. പോലീസ് പുറപ്പെടുവിച്ച നോട്ടീസ് എന്തുകൊണ്ട് സത്യവാങ്മൂലത്തില്‍ ഇല്ലാതെ പോയെന്ന് കോടതി ചോദിച്ചു.
ഭക്തര്‍ക്കു ആവശ്യത്തിനു ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി… ഭക്തരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിന്റെ കയ്യില്‍ മാന്ത്രിക വടി ഉണ്ടോ എന്നും ചോദിച്ചു.
പല പ്രധാന പെട്ട ഉത്തരുവുകളും എ.ജി അറിയുന്നില്ല. ഡിജിപിയും മന്ത്രിയും ഉത്തരവ് ഇടുമ്പോള്‍ അത് സ്വാഭാവികം ആയി എ.ജി അറിയേണ്ടത് അല്ലെ എന്ന് കോടതി ചോദിച്ചു. എന്തിന് ഉത്തരവുകള്‍ എജിയില്‍ നിന്ന് മറച്ചുവെക്കുന്നു.
ഭക്ഷണവും വെള്ളവും ഇല്ല എന്ന് അറിയുമ്പോള്‍ ഭക്തര്‍ പാനിക് ആവില്ലേ എന്ന് കോടതി ചോദിച്ചു.ശബരിമലയിലെ മറ്റ് നിയന്ത്രണങ്ങളിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു, അന്നദാന അരവണ കൗണ്ടറുകള്‍ അടച്ചിട്ട കാര്യം സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. ഇത്തരത്തില്‍ അന്നദാന കൗണ്ടര്‍ അടച്ചിട്ടാല്‍ തീര്‍ത്ഥാടകര്‍ ഭക്ഷണത്തിന് എങ്ങോട്ടു പോകുമെന്നും കോടതി ചോദിച്ചു.
എന്തുകൊണ്ട് കൗണ്ടര്‍ അടച്ചിട്ട കാര്യം സത്യവാങ്ങ്മൂലത്തില്‍ എന്തു കൊണ്ട് വ്യക്തമാക്കിയില്ല എന്ന് ചോദിച്ചു. പോലീസ് ഇത് ചിലപ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ ന്റെ ശ്രേദ്ധയില്‍ പെടുത്തി കാണില്ല എന്നും പോലീസുകാരുടെ തികഞ്ഞ അലംഭാവം ആണ് ഇതെന്നും കോടതി പറഞ്ഞു. ഈ ഉത്തരവുകള്‍ ആ ദിവസം തന്നെ പിന്‍വലിച്ചു എന്നായിരുന്നു എജിയുടെ വിശദീകരണം.
കെഎസ്ആര്‍ടിസി 24 മണിക്കൂറും സര്‍വീസ് നടത്തുമെന്ന് കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കെ എസ് ആര്‍ ടി സി സര്‍വീസിന് ആദ്യ ദിനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്തിന് എന്നും കോടതി ചോദിച്ചു.
Discussion about this post