തിരുവല്ല കുടുംബ കോടതി ജഡ്ജിയായ വിജയ കുമാറിനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. കോടതി അലക്ഷ്യ നടപടികള്‍ ബാധകം ആകുമോ എന്ന് പരിശോധിക്കാനും ഹൈ കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതി സ്റ്റേ ഓര്‍ഡര്‍ നല്കിയ കുടുംബ കോടതി കേസില്‍, സ്റ്റേ ക്കു വിരുദ്ധം ആയി വിജയകുമാര്‍ വാറന്റ്റ് നടപ്പാക്കിയിരുന്നു. ഇതിന് എതിരെയാണു ഹൈ കോടതി ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്
.ജസ്റ്റിസ് അബ്ദുല്‍ റഹിം, അനില്‍കുമാര്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്.
കോടതി അലക്ഷ്യ നടപടികള്‍ തുടരണോ എന്ന് തീരുമാനിക്കാന്‍ കേസ് അടുത്തമാസം അഞ്ചിന് വീണ്ടും കേള്‍ക്കും. ജില്ലാ ജഡ്ജി യോട് കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. സര്‍വീസ് തലത്തില്‍ നടപടി എടുക്കാന്‍ ചീഫ് അധ്യക്ഷന്‍ ആയ ഡിവിഷന് ബെഞ്ചന്റെ അനുമതിയും തേടിയിട്ടുണ്ട്
Discussion about this post