റാഫേല്‍ കരാറിനെ വിവാദമാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ഫ്രഞ്ച് അംബാസഡര്‍ അലക്സാണ്ടര്‍ സീഗ്ലര്‍. കരാറിനെപ്പറ്റിയുള്ള വസ്തുതകളാണ് നോക്കേണ്ടത്, അല്ലാതെ ട്വീറ്റുകളല്ലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റാഫേല്‍ പ്രതിരോധ കരാറില്‍ യാതോരു വിധ വിവാദവുമില്ലായെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ബെംഗളൂരുവില്‍ ഫ്രഞ്ച് ടെക്ക് കമ്മ്യൂണിറ്റിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വളരെ നല്ല സഹകരണത്തെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. 50 ശതമാനം ഓഫ്സെറ്റ് എന്നുള്ളത് മഹനീയമായ ഒരു കാര്യമാണെന്നും ഇതിലൂടെ ലഭിക്കുന്ന 30,000 കോടി രൂപ മേയ്്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം എച്ച്.എ.എല്ലിന് തൊഴിലവസരം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എച്ച്.എ.എല്‍ തോഴിലവസരം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞിരുന്നോ എന്ന മറുചോദ്യമാണ് അദ്ദേഹം ചോദിച്ചത്.
ഇത് കൂടാതെ ഫെബ്രുവരിയില്‍ നടത്താനിരിക്കുന്ന എയറോ ഇന്ത്യ പരിപാടിയില്‍ എല്ലാ പ്രമുഖ ഫ്രഞ്ച് കമ്പനികളും പങ്കെടുക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാര്‍ അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഡിഫന്‍സിനെ ഓഫ്സെറ്റ് പങ്കാളിയാക്കിയെന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശത്തിനിടെയാണ് ഫ്രഞ്ച് അംബാസഡറുടെ പ്രതികരണം.
Discussion about this post