കവിത മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ കേരള വര്‍മ്മ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളിയെന്നു വിളിക്കല്ലേ എന്നാണ് ജയശങ്കറിന്റെ പോസ്റ്റിന്റെ തുടക്കം .
സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്നേഹഭാജനവും സര്‍വ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നു ചില തല്പരകക്ഷികള്. നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ദീപ കോപ്പിയടിച്ചാണ് പരീക്ഷ പാസായതെന്നും കോഴ കൊടുത്താണ് ജോലി സമ്പാദിച്ചതെന്നും ഇനി ആരോപണം ഉയര്‍ന്നേക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1787736231356095/?type=3&theater
Discussion about this post