ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ജാമ്യത്തിനായി ബിജെപി ഹൈക്കോടതിയിലേക്ക്. കെ.സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരേ ബി.ജെ.പി. നിയമപോരാട്ടം നടത്തുമെന്ന് സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ഇതിനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരും.
ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണിത്. ജാമ്യം ലഭിക്കാതിരിക്കാന്‍ സി.പി.എം. സമ്മര്‍ദത്തിനുവഴങ്ങി പോലീസ് കൃത്രിമതെളിവുകള്‍ സൃഷ്ടിക്കുകയാണ്. കേസില്‍ കെ. സുരേന്ദ്രന് നിരപരാധിയാണെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.
നിരോധനാജ്ഞ ലംഘിച്ച കേസില്‍ 21-ന് ജാമ്യം ലഭിച്ചിട്ടും കെ. സുരേന്ദ്രനെ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചതായി അഭിഭാഷകന് കെ. രാംകുമാര്‍ കോടതിയില്‍ വാദിച്ചു. നവംബര്‍ 20-നുതന്നെ പ്രൊഡക്ഷന്‍ വാറന്റുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു ജയിലില്‍ തന്നെ തുടരുകയാണ്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കിയിട്ടും സംസ്ഥാനത്തെ മുഴുവന്‍ ജയിലിലേക്കും സുരേന്ദ്രനെ യാത്രചെയ്യിക്കുകയും ചെയ്തു.
Discussion about this post