ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ 2019ലെ ഇന്ത്യൻ റിപ്പബ്ളിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ജി-20 രാജ്യങ്ങളുടെ സമ്മേളനത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് അദ്ദേഹത്തെ റിപ്പബ്ളിക് ദിനാഘോഷങ്ങൾക്കുള്ള മുഖ്യാതിഥിയായി ക്ഷണിച്ചത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ക്ഷണം സ്വീകരിച്ചു എന്ന് വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലേ അറിയിച്ചു.
മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനം രാജ്യം ആഘോഷിയ്ക്കുന്ന വേളയിൽത്തന്നെ പ്രസിഡന്റ് രാമഫോസയെ റിപ്പബ്ളിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ക്ഷണിച്ചത് ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
ബാപ്പുവിനു ദക്ഷിണാഫ്രിക്കയുമായുള്ള ബന്ധങ്ങൾ എല്ലാവർക്കുമറിയാവുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ഇതോടെ പുതിയ തലങ്ങളിലേക്ക് കടക്കുകയാണെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
Discussion about this post