ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സജീവമായ പങ്കാളിത്തത്തിന് വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടർമാരുടെ പ്രതിബദ്ധതയും അർപ്പണബോധവും ഇന്ത്യയുടെ ജനാധിപത്യ ചൈതന്യത്തെ ഊട്ടിയുറപ്പിക്കുന്നതായി എക്‌സിൽ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായ സ്ത്രീകൾക്കും യുവാക്കൾക്കും പ്രധാനമന്ത്രി മോദി പ്രേത്യേകം നന്ദി അറിയിച്ചു.
“ഇന്ത്യ വോട്ട് ചെയ്തു! തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. അവരുടെ സജീവമായ പങ്കാളിത്തം നമ്മുടെ ജനാധിപത്യത്തിൻ്റെ ആണിക്കല്ലാണ്. അവരുടെ പ്രതിബദ്ധതയും അർപ്പണബോധവും നമ്മുടെ രാജ്യത്ത് ജനാധിപത്യ ചൈതന്യം വളരുന്നുവെന്ന് ഉറപ്പാക്കുകയാണ് . ഇന്ത്യയുടെ നാരി ശക്തിയെയും യുവശക്തിയെയും പ്രത്യേകം അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. വോട്ടെടുപ്പിലെ അവരുടെ ശക്തമായ സാന്നിധ്യം വളരെ പ്രോത്സാഹജനകമായ അടയാളമാണ്, ”അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്‌സിൽ എഴുതി.
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ശനിയാഴ്ച അവസാനിച്ചിരിന്നു. ഇതിനു ശേഷമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നത്. എക്സിറ്റ് പോൽ ഫലങ്ങളിൽ ബി ജെ പി യുടെ വാൻ വിജയമാണ് എല്ലാ ഏജൻസികളും പ്രവചിക്കുന്നത്.
Discussion about this post