ന്യൂഡൽഹി: മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലേക്കുള്ള മത്സരത്തിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം വിജയിക്കുമെന്ന് ശനിയാഴ്ച വൈകുന്നേരം പ്രസിദ്ധീകരിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾ. എൻ ഡി എ സഖ്യം ഏറ്റവും കുറഞ്ഞത് 22 സീറ്റുകലെങ്കിലും പരമാവധി 41 സീറ്റുകളും നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും ശരദ് പവാറിൻ്റെയും നേതൃത്വത്തിലുള്ള എൻസിപി ഗ്രൂപ്പുകൾ ഉൾപ്പെടെ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഇന്ത്യ ബ്ലോക്കിന് പരമാവധി 13 മുതൽ 25 വരെ സീറ്റുകൾ ആണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതോടു കൂടി ബി ജെ പി യുടെ തേരോട്ടമാണ് പൂർത്തിയാക്കുന്നത്.
Discussion about this post