ഹൈദരാബാദ് നഗരത്തിന്റെ പേര് മാറ്റാന്‍ ബി.ജെ.പി തയ്യറാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. നഗരത്തിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റാന്‍ ബി.ജെ.പി തയ്യാറാണെന്നും യോഗി പറഞ്ഞു. ഹൈദരാബാദിലെ ഓള്‍ഡ് സിറ്റിയില്‍ ഒരു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമ രാജ്യം കൊണ്ടുവരാനുള്ള ഭാരിച്ച ചുമതല ബി.ജെ.പി ഏറ്റെടുത്തിരിക്കുകയാണെന്നും തെലങ്കാന ഇതില്‍ പങ്കാളികളാവണമെന്നും യോഗി പറഞ്ഞു.
അതേസമയം ഭീകരവാദവുമായുള്ള നഗരത്തിന്റെ ബന്ധത്തെ വിച്ഛേദിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സംഭവിച്ച ഭീകര ആക്രമണങ്ങള്‍ക്ക് ഹൈദരാബാദുമായി ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദത്തെ ചെറുക്കാനുള്ള ഏക വഴി ബി.ജെ.പിക്ക് വോട്ട് രേഖപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭീകരവാദികള്‍ക്ക് ബിരിയാണി നല്കുമ്പോള് ബി.ജെ.പി ഭീകരവാദികള്‍ക്ക് വെടിയുണ്ടകളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post